കോഴിക്കോട്: ബാർ കോഴയുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ എക്‌സൈസ് മന്ത്രി എം.ബി.രാജേഷും ടൂറിസം മന്ത്രി മുഹമ്മദ് റിയാസും രാജിവയ്ക്കണമെന്നും ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും കോൺഗ്രസ് നേതാവ് കെ.മുരളീധരൻ ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം സഭയിലും പുറത്തും ശക്തമായ പ്രക്ഷോഭം നടത്തും. ആരോപണത്തിൽ നിന്നു രക്ഷപ്പെടാനാണ് മന്ത്രിമാർ വിദേശത്തേക്കു പോയത്. ശബ്ദരേഖയിൽ നിന്ന് അനിമോൻ മലക്കം മറിഞ്ഞത് കൂടുതൽ ദുരൂഹത ഉണ്ടാക്കുന്നുവെന്നും മരുളീധരൻ വാർത്താലേഖകരോട് പറഞ്ഞു.