കോഴിക്കോട് : ഈ വർഷത്തെ പ്ലസ് വൺ അഡ്മിഷൻ നടപടിക്രമങ്ങൾ ആരംഭിക്കാറായിട്ടും മലബാറിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്ലസ് വൺ പഠനത്തിന് ആവശ്യമായ സീറ്റ് ലഭ്യമാകാത്ത വിഷയത്തിൽ ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി മലബാറിൽ നിന്നുള്ള നിയമസഭാ സാമാജികർക്ക് നിവേദനം നൽകി.
താനൂർ എം.എൽ.എ വി.അബ്ദുറഹ്മാന് നിവേദനം നൽകിക്കൊണ്ടാണ് പരിപാടിക്ക് തുടക്കമിട്ടത്. സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി അഷറഫ് കുറ്റിക്കടവ്, സംസ്ഥാന ജില്ലാ നേതാക്കളായ അനീസ് ഫൈസി മാവണ്ടിയൂർ, അലി അക്ബർ മുക്കം, സുലൈമാൻ ഫൈസി കൂമണ്ണ, ഹനീഫ അയ്യായ, മുനീർ പറവണ്ണ എന്നിവർ നേതൃത്വം നൽകി.