nadakam
നന്മ സംഘടിപ്പിച്ച ഏകദിന ക്യാമ്പിൽ നാടക സംവിധായകൻ എ. അബൂബക്കർ കുട്ടികളോട് സംവദിക്കുന്നു

കോഴിക്കോട്: പുതിയ അദ്ധ്യയന വർഷത്തിലേക്ക് കലയൊരുക്കം തീർത്ത് വിദ്യാർഥികൾക്ക് നന്മയുടെ ഏകദിന ക്യാമ്പ്. ഹൈസ്‌കൂൾ-ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കാണ് ബദിരൂർ തപോവനത്തിൽ ക്യാമ്പ് സംഘടിപ്പിച്ചത്. കലയുള്ളിടത്ത് വിജ്ഞാനവും കരുണയുമുണ്ടെന്ന സന്ദേശത്തിലാണ് ക്യാമ്പ്. രണ്ടു സെഷനുകളിലായി നടന്ന പരിപാടിയിൽ കുട്ടികളുടെ നാടക വേദിയിലൂടെ ചിരപരിചിതനായ നാടക സംവിധായകൻ എ. അബൂബക്കർ, നാടകകൃത്ത് സുലൈമാൻ കക്കോടി എന്നിവർ അഭിനയം, രചന എന്നിവയിൽ ക്ലാസെടുത്തു. ക്യാമ്പംഗങ്ങൾ നാടകം സ്വയം രചിച്ച് അഭിനയിച്ചു. പതജ്ഞലി യോഗ റിസർച്ച് ഡയറക്ടർ പി. ഉണ്ണിരാമൻ ഉദ്ഘാടനം ചെയ്തു. സി.ഇ.ഒ രാം സുബ്രഹ്മണ്യൻ മധുരൈ, നന്മ ചേളന്നൂർ മേഖല പ്രസിഡന്റ് മണികണ്ഠൻ ചേളന്നൂർ, വൈസ് പ്രസിഡന്റ് മേലാൽ മോഹനൻ, ക്യാമ്പ് കോഓർഡിനേറ്റർ ബാബുനാരായണൻ, നന്മ കക്കോടി സെക്രട്ടറി എ. ബിജുനാഥ് എന്നിവർ പ്രസംഗിച്ചു. കെ. രഞ്ജിത്ത് കുമാർ, കെ. രജീഷ് കുമാർ, പി. ആനന്ദ്, കെ. ദേവ്കരൺ, പി.ടി. അപർണ, കെ.ടി. നിവേദ്യ എന്നിവർ നേതൃത്വം നൽകി. ആവണി ബൈജു സ്വാഗതവും ഋത്വിക് നന്ദിയും പറഞ്ഞു.