football
football

കോഴിക്കോട്: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ലോക ഫുട്‌ബോൾ ദിനാചരണം നടത്തി. മാദ്ധ്യമപ്രവർത്തകൻ കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു. വനിതാ സംരംഭകയായ കണ്ണൻകടവ് കമ്പയത്തിൽ നഫീസയെയും മാൾട്ട ഫുട്‌ബോൾ ലീഗിൽ ഇടം നേടിയ കണ്ണൻകടവ് സ്വദേശി ഷംസീർ മുഹമ്മദിനെയും ആദരിച്ചു. പി ബാബുരാജ് പൊന്നാടയണിയിച്ചു. വി.കെ ഹാരിസ്, എം.പി സന്ധ്യ, വത്സല പുല്ല്യത്ത്, റസീന ഷാഫി, പി കെ ഇമ്പിച്ചി അഹമ്മദ്, തൽഹത്തു ആരിഫ്, എം പി മൊയ്ദീൻ കോയ, പി.പി അനീഷ് പ്രസംഗിച്ചു