v
സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത ജില്ലാ കൺവെൻഷൻ ആർ ജെ ഡി ജില്ലാ പ്രസിഡൻ്റ് എം കെ ഭാസ്കരൻ ഉൽഘാടനം ചെയ്യുന്നു

മേപ്പയ്യൂർ: പൊതു സമൂഹത്തിലെ തിന്മകൾക്കെതിരെ വിദ്യാർത്ഥികൾ രംഗത്തിറങ്ങണമെന്ന് ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് എം.കെ ഭാസ്കരൻ. പയ്യോളിയിൽ സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉപരി പഠനത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും പഠന സൗകര്യം ഉറപ്പ് വരുത്തണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജിതിൻ ചോറോട് അദ്ധ്യക്ഷത വഹിച്ചു. ഭാസ്കരൻ കൊഴുക്കല്ലൂർ, ജെ.എൻ പ്രേംഭാസിൻ, രാമചന്ദ്രൻ കുയ്യണ്ടി, ഇ കെ സജിത്ത്കുമാർ, രാജൻ കൊളാവിപ്പാലം, പി.ടി രാഘവൻ, നിഷാദ് പൊന്നങ്കണ്ടി, പി മോനിഷ എന്നിവർ പ്രസംഗിച്ചു. ചന്ദന രമേശ് സ്വാഗതവും അഭിനവ് നന്ദിയും പറഞ്ഞു.