മേപ്പയ്യൂർ: 2023-24 വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് 2 ഉന്നത വിജയികൾക്കും യു.എസ്.എസ്. സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥിക്കും പാവട്ടു കണ്ടിമുക്ക് കമ്മ്യൂണിറ്റി റിക്രിയേഷൻ സെന്റർ അനുമോദനം നൽകി. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണവും അദ്ദേഹം നിർവ്വഹിച്ചു. പി.രജിലേഷ് അദ്ധ്യക്ഷത വഹിച്ചു. സായ് കൃഷ്ണ, ഷാദിൽ ഷെജാദ് എം.കെ, സൈന്ധവി എൻ.ജി, അർഷാൻ സഫ, ഐശ ശഹാന, നിവേദ് എസ്.പി, റഷ ഫാത്തിമ, ലാമിയ ജാഫർ എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. കെ.കെ. രജീഷ്, കെ.പി. രവി, കെ.കെ. രാജൻ പ്രസംഗിച്ചു. ആർ. രാജീവൻ സ്വാഗതവും എം.കെ പ്രകാശൻ നന്ദിയും പറഞ്ഞു.