photo
മാൾട്ട ഫുട്ബോൾ ലീഗിൽ ഇടം നേടിയ ഷംസീർ മുഹമ്മദിനെ ആദരിച്ചപ്പോൾ

ചേമഞ്ചേരി : പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ലോക ഫുട്ബോൾ ദിനാചരണത്തിന്റെ ഭാഗമായി മാൾട്ട ഫുട്ബോൾ ലീഗിൽ ഇടം നേടിയ കണ്ണൻ കടവ് സ്വദേശി ഷംസീർ മുഹമ്മദ്, വനിതാ സംരംഭക കണ്ണൻകടവ് കമ്പയത്തിൽ നഫീസ എന്നിവരെ ആദരിച്ചു. കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സതി കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി .ബാബുരാജ് പൊന്നാടയണിയിച്ചു. വി .കെ. ഹാരിസ്, എം. പി .സന്ധ്യ, വത്സല പുല്ല്യത്ത്, റസീന ഷാഫി, പി.കെ. ഇമ്പിച്ചി അഹമ്മദ്, തൽഹത്തു ആരിഫ് എന്നിവർ പ്രസംഗിച്ചു. എംപി.മൊയ്‌ദീൻ കോയ സ്വാഗതവും പിപി. അനീഷ് നന്ദിയും പറഞ്ഞു.