news
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനോടനുബന്ധിച്ച് അഭിഷേകത്തിനുള്ള എണ്ണയും ഇളനീരും ചാമക്കാലിൽ കണാരന്റെ നേതൃത്വത്തിൽ ജാതിയൂർ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ

കായക്കൊടി: കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ആറാടിക്കുവാനുള്ള ഇളനീരും പെരുമാൾക്ക് അഭിഷേകത്തിനുള്ള എണ്ണയും പുറപ്പെട്ടു. വിഗ്രഹത്തിൽ അഭിഷേകം ചെയ്യാനുള്ള എള്ളെണ്ണ ആയടത്തിൽ തറവാട്ടിൽ നിന്ന് ചെപ്പു കുടത്തിൽ നിറയ്ക്കുന്ന ചടങ്ങ് കുറ്റ്യാടി എണ്ണ തണ്ടാൻ ചാമക്കാലിൽ കണാരന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. ചെപ്പു കുടവുമായി വാദ്യമേളത്തോടെയും നൂറുകണക്കിന് ഇളനീർക്കാരുടെയും അകമ്പടിയോടെ ജാതിയൂർ ക്ഷേത്രത്തിൽ നിന്ന് കൊട്ടിയൂരിലേക്ക് പുറപ്പെട്ടു.