കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഒന്നാം പ്രതി രാഹുലിന്റെ അമ്മ ഉഷയും സഹോദരി തിരുവങ്ങൂർ സ്വദേശി കാർത്തികയും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ലാക്കോടതി ഇന്ന് വിധി പറയും. പ്രതികൾക്ക് ജാമ്യം നൽകുന്നത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും തെളിവുകൾ നശിപ്പിക്കാനിടയാക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പൊലീസ് അനാവശ്യമായി വേട്ടയാടുകയാണെന്ന് പ്രതി ഭാഗം വാദിച്ചു.

യുവതിയുടെ വിശദ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇരുവരെയും പ്രതി ചേർത്തത്. കേസിലെ പ്രതി രാഹുലിന് വിദേശത്തേക്ക് രക്ഷപ്പെടാൻ ഉപദേശവും സഹായവും നൽകിയ പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ബാലുശേരി സ്വദേശി കെ.ടി ശരത് ലാലിന്റെ മുൻകൂർ ജാമ്യാപേക്ഷ 31ന് പരിഗണിക്കും .