photo
സത്കീർത്തി അവാർഡ് ദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: സർവോദയം ട്രസ്റ്റ് ഏർപ്പെടുത്തിയ സത്കീർത്തി പുരസ്കാര സമർപ്പണവും എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾക്കുള്ള അനുമോദനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. കെ.പി. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.ഇ.ഒ അഡ്വ.എം.രഘുനാഥ് മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉമ മഠത്തിൽ, പി. ഫൈസൽ, സലീന്ദ്രൻ പാറച്ചാലിൽ, കുന്നോത്ത് മനോജ്, സുജിത്ത് എയിം എന്നിവർ പ്രസംഗിച്ചു. ഭരതൻ പുത്തൂർ വട്ടം സ്വാഗതവും പി.ഷംസീർ നന്ദിയും പറഞ്ഞു. എൽ.പി വിഭാഗത്തിൽ കാഞ്ഞിക്കാവ് എ.എൽ.പി.സ്കൂളും യു.പി വിഭാഗത്തിൽ എ.യു.പി.എസ്.എരമംഗലത്തും ഹൈസ്കൂൾ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ്.കോക്കല്ലൂരും ഹയർ സെക്കൻഡറി വിഭാഗത്തിൽ ജി.എച്ച്.എസ്.എസ്.ബാലുശ്ശേരിയും പുരസ്കാരം ഏറ്റുവാങ്ങി.