2

കോഴിക്കോട്: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ഇളയ സഹോദരൻ കെ. ദാമോദര മാരാർ (102) നിര്യാതനായി. വെെകീട്ട് നാലരയോടെ വെള്ളിമാടുകുന്ന് നിർമ്മല ആശുപത്രിയിലായിരുന്നു അന്ത്യം. ക്രൈംബ്രാഞ്ച് സി.ഐയായി വിരമിച്ച അദ്ദേഹം, കോഴിക്കോട് വെള്ളിമാടുകുന്ന് അവന്യൂറോഡിലെ 'ശ്രീയൂഷ്' വീട്ടിൽ വിശ്രമജീവിതം നയിച്ചു വരുകയായിരുന്നു. കരുണാകരൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ കണ്ണൂരിൽ എ.എസ്‌.ഐ ആയിരുന്നു.

ഭാര്യ: പരേതയായ ടി.വി. തങ്കം. മക്കൾ: പരേതനായ വിശ്വനാഥ്, പ്രേംനാഥ്, ടി. ഉഷ. മരുമകൻ: കോഴിക്കോട് അസി. കമ്മിഷണറും പാലക്കാട് എസ്.പിയുമായിരുന്ന അന്തരിച്ച ജി.കെ. ശ്രീനിവാസൻ പരേതരായ തെക്കേടത്ത് രാമുണ്ണി മാരാരുടെയും കണ്ണോത്ത് കല്യാണി അമ്മയുടെയും മകനാണ് ദാമോദര മാരാർ. മൃതദേഹം വെള്ളിമാട്കുന്നിലെ ശ്രീയുഷ് വീട്ടിൽ ഇന്ന് രാവിലെ പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരം ഉച്ചയ്ക്ക് 12 മണിക്ക് വെസ്റ്റിൽ ശ്മശാനത്തിൽ.