plusone
പ്ലസ് വൺ

@ ട്രയൽ അലോട്ട്‌മെന്റ്‌ 29ന്

ആദ്യ അലോട്ട്‌മെന്റ് ജൂൺ 5 ന്

കോഴിക്കോട്: പ്ല​സ് വൺ പ്രവേശനത്തിന് അ​പേ​ക്ഷിക്കാനുള്ള തിയതി അവസാനിച്ചപ്പോൾ കോഴിക്കോട് ജി​ല്ല​യിലെ സ്കൂളുകളിൽ പ്രവേശനം തേടിയെത്തിയത് 48,140 വിദ്യാർത്ഥികൾ. മറ്റു ജില്ലകളിൽ നിന്നുള്ള 4308 അപേക്ഷ കൂടി ഇതിൽ ഉൾപ്പെടും. സ്റ്റേറ്റ് സിലബസിൽ എസ്‌.എസ്‌.എൽ.സി വിജയിച്ച 45,597 പേരും സി.ബി.എസ്‌.ഇയിൽ നിന്ന്‌ 1767 പേരും ഐ.സി.എസ്‌.ഇയിൽ നിന്ന്‌ 110 പേരുമാണ് അപേക്ഷിച്ചത്. 952 പേർ സ്‌പോർട്‌സ്‌ ക്വാട്ടയിൽ പ്രവേശനത്തിന്‌ അപേക്ഷിച്ചിട്ടുണ്ട്. ഇതിൽ 722 പേരുടെ സ്‌പോർട്‌സ്‌ കൗൺസിൽ സർട്ടിഫിക്കറ്റ്‌ പരിശോധന പൂർത്തിയായി. ഇ​ത്ത​വ​ണ ജി​ല്ല​യി​ൽ 43,721 വിദ്യാർത്ഥികളാണ്‌ എസ്‌.എസ്‌.എൽ.സി വിജയിച്ചത്‌. ക​ഴി​ഞ്ഞ ത​വ​ണ ജി​ല്ല​യി​ൽ ഫു​ൾ എ​പ്ല​സ് നേ​ടി​യ​വ​ർ​ക്കു​ പോ​ലും ഒ​ന്നും ര​ണ്ടും ഘ​ട്ട അ​ലോ​ട്ട്മെ​ന്റു​ക​ളി​ൽ സീ​റ്റ് ല​ഭി​ച്ചി​രു​ന്നി​ല്ല. ഇത്തവണ അതുണ്ടാകില്ല. നിലവിൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്ലസ്‌ വണ്ണിന്‌ 43,082 സീറ്റുണ്ട്‌. സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിലായി 38,400 സീറ്റ്‌. അൺ -എയ്ഡഡ് സ്‌കൂളുകളിൽ 4682 സീറ്റ്‌.

വി.എച്ച്‌.എസ്‌.ഇയിൽ 2532 സീറ്റ്‌

വി.എച്ച്‌.എസ്‌.ഇയ്ക്ക്‌ ലഭിച്ചത് 5405 അപേക്ഷകളാണ്. സർക്കാർ, എയ്‌ഡഡ്‌ മേഖലയിൽ 28 വി.എച്ച്‌.എസ്‌.ഇ സ്‌കൂളുകളിലായി 2532 സീറ്റുണ്ട്‌. 20 സർക്കാർ വി.എച്ച്‌.എസ്‌.ഇ സ്‌കൂളിലായി 1980 സീറ്റും എട്ട്‌ എയ്‌ഡഡ് സ്കൂളുകളിലായി 552 സീറ്റുമുണ്ട്‌. ഹയർ സെക്കൻഡറിയിൽ അപേക്ഷിച്ചവരാണ്‌ ഇതിലേറെയും.