മുക്കം: കേരള ബാങ്ക് മുക്കം, ഓമശ്ശേരി, തിരുവമ്പാടി ശാഖകളിലെ ഇടപാടുകാരുടെ സംഗമം മുക്കം ബാങ്ക് ഓഡിറ്റോറിയത്തിൽ ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ഡയറക്ടർ ഇ .രമേശ് ബാബു അദ്ധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു, വൈസ് ചെയർപേഴ്സൺ അഡ്വ.കെ.പി. ചാന്ദിനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. കുഞ്ഞൻ, മുക്കം ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കെ. ടി. ബിനു, സെക്രട്ടറി.പി പി പങ്കജാക്ഷൻ, പി.പി.അബ്ദുൽ മജീദ് എന്നിവർ പ്രസംഗിച്ചു. ഏരിയ മാനേജർ ശ്രീലത, ഗായത്രി, ഹരിത എന്നിവർ ക്ലാസെടുത്തു. രാജീവ് സ്വാഗതവും പ്രജി അമ്പാടി നന്ദിയും പറഞ്ഞു.