പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് ലൈബ്രറി നേതൃ സമിതിയുടെയും കിഴക്കൻ പേരാമ്പ്ര മഹാത്മജി ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ എസ് .എസ്. എൽ .സി, പ്ലസ് ടു വിജയികൾക്കും രക്ഷിതാക്കൾക്കും നടത്തിയ കരിയർ ഗൈഡൻസ് ക്ലാസ് ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് കെ .നാരായണൻ ഉദ്ഘാടനം ചെയ്തു. ഉമ്മർ തണ്ടോറ അദ്ധ്യക്ഷത വഹിച്ചു. സി.കെ ജയരാജൻ ക്ലാസിന് നേതൃത്വം നൽകി. വി. ഗോപി, പൂളകണ്ടി കുഞ്ഞമ്മത്, പി .കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ എസ് അമൃതയെ ആദരിച്ചു.