vds
പേരാമ്പ്രയിൽ ആരംഭിച്ച ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പ്രതിപക്ഷ നേതാവ് വി .ഡി .സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു

പേരാമ്പ്ര: പേരാമ്പ്രയിൽ ആരംഭിച്ച ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പ്രതിപക്ഷ നേതാവ് വി .ഡി .സതീശൻ ഉദ്‌ഘാടനം ചെയ്തു. ചെയർമാൻ മുനീർ എരവത്ത് അദ്ധ്യക്ഷത വഹിച്ചു. യു.കെ.കുമാരൻ മുഖ്യപ്രഭാഷണം നടത്തി . ഹസ്ത സ്‌നേഹവീട് പദ്ധതി ഡി.സി.സി പ്രസിഡന്റ് അഡ്വ .കെ .പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ജീവനം പദ്ധതി ഡോ .എം .ഹരിപ്രിയ നിർവഹിച്ചു. ആദ്യ പെട്ടിക്കടയുടെ താക്കോൽ ദാനം പ്രതിപക്ഷ നേതാവ് നിർവഹിച്ചു. കിടപ്പു രോഗികൾക്ക് മരുന്ന് വിതരണം ചെയ്യുന്ന പദ്ധതി ഡോ .സി .കെ .വിനോദ് നിർവഹിച്ചു. കെ,ബാലനാരായണൻ, സത്യൻ കടിയങ്ങാട് തുടങ്ങിയവർ പ്രസംഗിച്ചു.