കുന്ദമംഗലം: സമസ്ത കേരള സുന്നി യുവജന സംഘം പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി എസ് .വൈ .എസ് കുന്ദമംഗലം സോൺ പ്ലാറ്റൂൺ അസംബ്ലി റാലി സംഘടിപ്പിച്ചു. സുന്നി മസ്ജിദ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി മർകസ് മെയിൻ ഗ്രൗണ്ടിൽ സമാപിച്ചു. കുന്ദമംഗലം, പതിമംഗലം, താത്തൂർ, മാവൂർ, ചെറൂപ്പ, പെരുവയൽ, പെരുമണ്ണ, കുറ്റിക്കാട്ടൂർ എന്നീ സർക്കിൾ പ്ലാറ്റൂൺ അംഗങ്ങൾ റാലിയിൽ അണിചേർന്നു. എസ് .വൈ .എസ് സോൺ പ്രസിഡന്റ് സൈനുദ്ധീൻ നിസാമി, സെക്രട്ടറി റഫീഖ് പിലാശ്ശേരി, അഷ്റഫ് അഹ്സനി, സൈനുൽ ആബിദ്, നിയാസ് തങ്ങൾ , അബ്ദുൽ ബാരി സഖാഫി, ഷുഹൈബ് പൊന്നകം, അബ്ദുർ റഹീം സഖാഫി, സ്വദീഖ് സഖാഫി, ശരീഫ് സഖാഫി, ശരീഫ് കാരന്തൂർ എന്നിവർ നേതൃത്വം നൽകി.