award
ആശാൻ @150 യുവസാഹിത്യ പുരസ്‌കാരം പ്രവീൺ .കെ .ടിയ്ക്ക് ഡോ. എം. എം. ബഷീർ സമ്മാനിക്കുന്നു

കോഴിക്കോട്: മഹാകവി കുമാരനാശാന്റെ നൂറ്റമ്പതാം ജന്മവാർഷികത്തിന്റെ ഭാഗമായി പ്രൊഫ. പി .മീരാക്കുട്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ആശാൻ @150 യുവസാഹിത്യ പുരസ്‌കാരം കാലിക്കറ്റ് സർവകലാശാല മലയാള കേരളപഠന വിഭാഗം ഗവേഷകനും കുന്ദമംഗലം സ്വദേശിയുമായ പ്രവീൺ .കെ .ടിയ്ക്ക് ഡോ. എം. എം. ബഷീർ സമ്മാനിച്ചു. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 'ജ്ഞാനോദയത്തിന്റെ കേരളപരിസരം' എന്ന ആശാൻ കവിതാപഠനത്തിനാണ് പുരസ്കാരം. ഡോ. ഷെഫീഖ് റിയാസ്, ഡോ. ലജ്നി എന്നിവർ പങ്കെടുത്തു. പ്രശസ്ത സാഹിത്യകാരനും അദ്ധ്യാപകനുമായിരുന്ന പ്രൊഫ. പി. മീരാക്കുട്ടിയുടെ ആറാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് അവാർഡ് പ്രഖ്യാപിച്ചത്.