വേളം: പഞ്ചായത്തിലെ മണിമല ആക്ടീവ് പ്ലാനറ്റിൽ കോൺഗ്രസ്- ലീഗ് നാടകം കളി അവസാനിപ്പിക്കണമെന്ന് എൻ.സി.പി (എസ്) പൂളക്കൂൽ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു .പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫ് അറിയാതെയാണോ പാർക്കിന്റെ പണി തുടങ്ങിയതെന്ന് വ്യക്തമാക്കണം. കെ.കെ.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. തായന ശശീന്ദ്രൻ, കുനിയിൽ രാഘവൻ, കെ.സി സിത്താര, പറമ്പത്ത് ഇസ്മയിൽ ഹാജി, പി.എം ബാലൻ, പി. ശ്രീധരൻ നമ്പ്യാർ, കെ .സി .മനോജൻ, സി .അനീഷ് എന്നിവർ പ്രസംഗിച്ചു.