കുറ്റ്യാടി: കുറ്റ്യാടി ഗവ. ആശുപത്രിയെ തകർക്കരുതെന്നാവശ്യപ്പെട്ട് ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ കുറ്റ്യാടി ഗവ. ആശുപത്രിയ്ക്ക് മുന്നിൽ ബഹുജന ധർണ നടത്തി. സംസ്ഥാന സമിതി അംഗം രാമദാസ് മണലേരി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഒ.പി മഹേഷ് മുഖ്യ പ്രഭാഷണം നടത്തി. ഷിഗിൽ കുറ്റ്യാടി അദ്ധ്യക്ഷത വഹിച്ചു. രാജഗോപാൽ പുറമേരി, അനീഷ് പി.പി., മിഥുൻ വട്ടപൊയിൻ, അനീഷ് കക്കട്ടിൽ പീടിക, മിഥുൻ പുറമേരി, വിനീത് നിട്ടൂർ, മുകുന്ദൻ പാതിരിപ്പറ്റ എന്നിവർ പ്രസംഗിച്ചു. ആശുപത്രിയിൽ ആവശ്യത്തിന് ഡോക്‌ടർമാരെ നിയമിക്കുക. ആംബുലൻസ് സർവീസ് 24 മണിക്കൂറാക്കുക. ഫാർമസി സേവനം കാര്യക്ഷമമാക്കുക. ഗൈനക്കോളജിസ്റ്റിനെ ഉടൻ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുടെ സമരക്കാർ മുന്നോട്ടുവെച്ചു.