കുന്ദമംഗലം:സംഗമം അയൽക്കൂട്ടങ്ങളിലെ എസ്.എസ്.എൽ.സി വിജയികൾക്കുള്ള അനുമോദനവും പഠനോപകരണ വിതരണവും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ടി .കെ .മാധവൻ ഉദ്ഘാടനം ചെയ്തു. സംഗമം വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ഇ .പി .ഉമർ അദ്ധ്യക്ഷത വഹിച്ചു. ഇൻഫാക്ക് സംസ്ഥാന സമിതി അംഗം പി സി ബഷീർ മുഖ്യ പ്രഭാഷണം നടത്തി. മികച്ച അയൽക്കൂട്ടങ്ങൾക്കും കർഷകർക്കും ഉപഹാരങ്ങൾ നൽകി. പി എം ശരീഫുദ്ധീൻ, എം.സിബ്ഗത്തുള്ള, എം കെ സുബൈർ, ഇ.പി.ലിയാകത്ത് അലി, സി.അബ്ദുൽഹയ്യ്, എം പി അബൂബക്കർ, സാറ സുബൈർ, ഷൈനിബ ബഷീർ, സംഗമം വൈസ് പ്രസിഡണ്ട് എൻ അലി, ട്രഷറർ കെ കെ അബ്ദുൽ ഹമീദ്, എം പി ഫാസിൽ, എൻ ജാബിർ, പരീത്, ഹൈറുന്നിസ, വി.പി.സക്കീന,ജസീല, ഷമീന, റഹീമ, എം പി അഫ്സൽ, എം.സി അബ്ദുൽ മജീദ്, ഒ.പി.ഷബ്‌ന, എം എ സുമയ്യ എന്നിവർ പ്രസംഗിച്ചു.