pu
യു.ഡി എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി മേപ്പയൂർ ടൗണിൽ നടത്തിയ പ്രതിഷേധ മാർച്ച്

മേപ്പയ്യൂർ: പുറക്കാമല ഖനനത്തിന് പഞ്ചായത്ത് അനുമതി നൽകുന്നതിനെതിരെ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ മാർച്ച് നടത്തി. കെ.പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പറമ്പാട്ട് സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ .എ ലത്തീഫ്, പി.കെ അനീഷ്, കമ്മന അബ്ദുറഹിമാൻ, എം എം അഷറഫ്, കെ.പി വേണുഗോപാൽ, ശ്രീനിലയം വിജയൻ, മുജീബ് കോമത്ത്, സി.പി.നാരായണൻ, കെ.എം.എ അസീസ്, ആന്തേരി ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഇല്ലത്ത് അബ്ദുറഹിമാൻ,ഷർമിന കോമത്ത്, സി.പ്രസന്നകുമാരി, സറീന ഒളോറ, കെ.പി.രാധാമണി, അഷീദ നടുക്കാട്ടിൽ, റാബിയ എടത്തിക്കണ്ടി, റിയാസ് മലപ്പാടി, കെ.കെ അനുരാഗ് എന്നിവർ നേതൃത്വം നൽകി.