കോഴിക്കോട്: രാജ്യത്ത് വർദ്ധിച്ചുവരുന്ന വിഭാഗീയ ധ്രുവീകരണവും വർഗീയതയും ചെറുക്കാൻ മതേതര ചേരികൾ ഒന്നിച്ച് നിൽക്കണമെന്ന് ഖാസി ഫൗണ്ടേഷൻ വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
യോഗത്തിൽ ഖാസി ഫൗണ്ടേഷൻ ചെയർമാൻ എം.വി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. 2024-26 വർഷത്തെ പുതിയ ഭാരവാഹികളായി ഡോ. കെ. കുഞ്ഞാലി (ചെയർമാൻ) പി.ടി. ആസാദ്,ആർ. ജയന്ത് കുമാർ (വൈസ് ചെയർമാൻമാർ) എം.വി.റംസി ഇസ്മായിൽ ( ജനറൽ സെക്രട്ടറി) പി.മമ്മത് കോയ, സി.ഇ.വി. അബ്ദുൽ ഗഫൂർ (സെക്രട്ടറിമാർ) കെ.വി.ഇസ്ഹാഖ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.ഡോ.കെ.മൊയ്തു, സി.എ.ഉമ്മർകോയ, അഡ്വ.പി.എം. ഹനീഫ, സി.പി.മാമുക്കോയ, എൻ.സി.അബ്ദുള്ളക്കോയ, ആർ.ജയന്ത് കുമാർ, കെ.കെ.അബ്ദുൾ സലാം,എം. അബ്ദുൽ ഗഫൂർ, ഇ.വി.ഫിറോസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പി.ടി. ആസാദ് സ്വാഗതവും പി. മമ്മത് കോയ നന്ദിയും പറഞ്ഞു.