meetings
ശിൽപശാല

കോഴിക്കോട്: പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പൗരാവകാശ രേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഗവ. ഗസ്റ്റ് ഹൗസിൽ ശിൽപശാല സംഘടിപ്പിച്ചു. വകുപ്പ് ഡയറക്ടർ ജോൺ വി.സാമുവൽ ഉദ്ഘാടനം ചെയ്തു. പിന്നാക്ക വിഭാഗ വികസന വകുപ്പ് നൽകുന്ന വിവിധ സേവനങ്ങൾ സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള പിന്നാക്ക വിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനും അവബോധം ഉണ്ടാക്കുന്നതിനും പൗരാവകാശ രേഖ സഹായകരമാകുമെന്ന് ഡയറക്ടർ പറഞ്ഞു. ശിൽപശാലയിൽ പൗരാവകാശ രേഖയുടെ കരട് തയ്യാറാക്കി അംഗീകരിച്ചു. മേഖലാ ഡെപ്യൂട്ടി ഡയറക്ടർമാർ, സീനിയർ സൂപ്രണ്ടുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വകുപ്പ് തയ്യാറാക്കുന്ന പൗരവകാശ രേഖ ജൂൺ 20 ന് പ്രസിദ്ധീകരിക്കും.