കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ മഴക്കാല പൂർവ ശുചീകരണം പ്രഹസനമായെന്ന് ആരോപിച്ച് യു.ഡി.എഫ് കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആഷിഖ് ചെലവൂർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ സി.വി.സംജിത്ത് അദ്ധ്യക്ഷത വഹിച്ചു. അരിയിൽ മൊയ്തീൻഹാജി, എം.ബാബുമോൻ, ഇടക്കുനി അബ്ദുറഹിമാൻ, വിനോദ് പടനിലം, ബാബു നെല്ലുളി, എം.ധനീഷ് ലാൽ, എ.കെ.ഷൗക്കത്തലി, സി.അബ്ദുൾ ഗഫൂർ, പി.കൗലത്ത്, ഷൈജ വളപ്പിൽ, എം.പി.കേളുക്കുട്ടി, ടി.കെ.ഹിതേഷ്കുമാർ, ജിജിത്ത്കുമാർ, സി.പി.രമേശൻ, സുനിൽദാസ്, ഐ.മുഹമ്മദ്കോയ, പി.ഷൗക്കത്തലി എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം മാലിന്യം കുന്നുകൂടിയതുമായി ബന്ധപ്പെട്ട് കേരളകൗമുദി നേരത്തെ വാർത്ത നൽകിയിരുന്നു.