vvsamithi
പേരാമ്പ്ര ടൗണിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര നോർത്ത്, സൗത്ത് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ പി.ഡബ്ല്യു.ഡി ഓഫീസ് മാർച്ച് സമിതി ജില്ലാ ട്രഷറർ ഗഫൂർ രാജാധാനി ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: പേരാമ്പ്ര ടൗണിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര നോർത്ത്, സൗത്ത് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ പി.ഡബ്ല്യു.ഡി ഓഫീസ് മാർച്ചും ധർണയും നടത്തി. സമിതി ജില്ലാ ട്രഷറർ ഗഫൂർ രാജാധാനി ഉദ്ഘാടനം ചെയ്തു. ബി .എം .മുഹമ്മത്, സത്യൻ, സ്‌നേഹ, ഷാജു,, സി. കെ ചന്ദ്രൻ, സീമ എം കെ എന്നിവർ പ്രസംഗിച്ചു. വി.ശ്രീനി, ടി .കെ. പ്രകാശൻ, ആനന്ദ്ലാൽ, പി .എം. ചന്ദ്രൻ, പി. ദാസൻ, മജീദ് , സന്തോഷ്,സാബിറ എന്നിവർ നേതൃത്വം നൽകി. മാർച്ചിന് ശേഷം പി .ഡബ്ല്യു.ഡി എ .ഇ .യ്ക്ക് നിവേദനം നൽകി.