കൊയിലാണ്ടി: കേരള എൻ.ജി.ഒ യൂണിയൻ 61ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മുൻകാല നേതൃസംഗമം 'കനലോർമ്മകൾ' കാനത്തിൽ ജമീല എം .എൽ .എ ഉദ്ഘാടനം ചെയ്തു. . മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായിരുന്ന ഇ. പ്രേംകുമാർ ,സി. കുഞ്ഞമ്മദ്, വി കെ വിജയൻ, ടി പി മാധവൻ, സുജാത കൂടത്തിങ്കൽ, സംസ്ഥാന സെക്രട്ടറി ആർ സാജൻ എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ പി .പി. സന്തോഷ് സ്വാഗതവും കൺവീനർ ഹംസ കണ്ണാട്ടിൽ നന്ദിയും പറഞ്ഞു.