ggg
കേരള പ്രൈവറ്റ് അൺ എയ്ഡഡ് സ്കൂൾ മാനേജ്‍മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട്ട് സംഘടിപ്പിച്ച ദ്വിദിന അദ്ധ്യാപക പരിശീലന ക്യാമ്പ് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇ ടി മുഹമ്മദ്‌ ബഷീർ എം പി ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: കേരള പ്രൈവറ്റ്- അൺ എയ്ഡഡ് സ്കൂൾ മാനേജ്‍മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് വുഡീസ് ഹോട്ടലിൽ നടത്തിയ അദ്ധ്യാപക പരിശീലനം മുൻ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ്‌ ബഷീർ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന പോരായ്മ വിദ്യാഭ്യാസ പുരോഗതിക്ക് തടസമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ നിസാർ ഒളവണ്ണ അദ്ധ്യക്ഷത വഹിച്ചു. ഡോ. അലി അക്ബർ ഇരിവേറ്റി, പ്രമോദ് ബാലകൃഷ്ണൻ, സഫയർ സ്കൂൾ പ്രിൻസിപ്പൽ പി സിന്ധു, അഡ്മിനിസ്ട്രേറ്റർ ഫൈസൽ പിലാച്ചേരി എന്നിവർ പ്രസംഗിച്ചു.