ഫറോക്ക്: എസ്.എൻ.ഡി.പി യോഗം ഫറോക്ക് പുറ്റേക്കാട് ശാഖയുടെ പതിനഞ്ചാം വാർഷിക ജനറൽ ബോഡി യോഗത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു ശാഖാ പ്രസിഡന്റ് അത്തിക്കോട്ട് വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബാബു പൂതംപാറ വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണ ക്ലാസെടുത്തു. എസ്.എൻ.ഡി.പി യോഗം ബേപ്പൂർ യൂണിയൻ സെക്രട്ടറി സതീഷ് കുമാർ അയനിക്കാട്, വൈസ് പ്രസിഡന്റ് ശശിധരൻ പയ്യാനക്കൽ, ശാഖാ സെക്രട്ടറി ദേവദാസ് മാട്ടുപുറത്ത്, കണ്ണാമ്പുറത്ത് മാധവൻ എന്നിവർ പ്രസംഗിച്ചു.