രാമനാട്ടുകര: അദ്ധ്യാപക നേതാവും ശാസ്ത്ര പ്രവർത്തകനുമായിരുന്ന എ.വി.ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ സ്മരണയ്ക്ക് പാറമ്മൽ ഇ.എം.എസ് പഠന കേന്ദ്രം ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ജൂൺ 16 ന് 10മണി മുതൽ പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാലയിൽ എച്ച്.എസ്. എച്ച്.എസ്.എസ് വിഭാഗം വിദ്യാർത്ഥികൾക്കായി അഞ്ചാമത് അഖിലകേരള പ്രസംഗ മത്സരവും യു.പി വിഭാഗത്തിന് ക്വിസ് മത്സരവും നടത്തുന്നു. വിജയികൾക്ക് വൈകിട്ട് 3.30ന് നടക്കുന്ന അനുസ്മരണ സദസിൽ കേഷ് അവാർഡ് , മൊമന്റോ, പുസ്തകങ്ങൾ എന്നിവ നൽകും. വിദ്യാർത്ഥികൾ സ്കൂളിൽ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കണം.താത്പര്യമുള്ളവർ പേരും ക്ലാസും വിലാസവും 9947352094 ,9446377478 എന്നീ നമ്പറുകളിൽ 12ന് മുമ്പായി വാട്ട്സ്ആപ് ചെയ്യേണ്ടതാണ്.