p

കോഴിക്കോട്: ഒരു പതിറ്റാണ്ട് മുമ്പാണ് കൂരാച്ചുണ്ട് കാളങ്ങാലിയിൽ സുനിൽ ജോസ് തെരുവിന്റെ മക്കളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച് തുടങ്ങിയത്. തെരുവിലലഞ്ഞ കുഞ്ഞുങ്ങളെ പഠിപ്പിച്ച് ലോക നെറുകയിലെത്തിക്കാൻ മാറ്റിവച്ചതാണ് ഈ 53 കാരന്റെ ജീവിതം.

ഇതിനായി രാജസ്ഥാനിലെ അജ്മീറിൽ ഉഠാൻ സൊസെെറ്റിയെന്നാരു സ്ഥാപനവും സുനിലൊരുക്കി. ഒന്ന് മുതൽ 12 ക്ളാസ് വരെയുള്ള കുട്ടികളാണ് ഇവിടെയുള്ളത്.

മൂന്ന് കുട്ടികളുമായി 2014ൽ തുടങ്ങിയ സ്ഥാപനത്തിൽ ഇപ്പോഴുള്ളത് 535 പേർ. അവരെ സ്‌കൂളിലെത്തിക്കാൻ 'എജ്യുക്കേഷൻ ഓൺ വീൽ" എന്ന സ്‌കൂൾ ബസുമുണ്ട്. അജ്മീറിലെ സെന്റ് ആൻസൽസ് സ്‌കൂളിലെ കണക്ക് അദ്ധ്യാപനായിരുന്ന സുനിൽ ഒരു വിരുന്നിനിടയിലാണ് ചപ്പുചവറുകളിൽ നിന്ന് ആർത്തിയോടെ ഭക്ഷണം കഴിക്കുന്ന മൂന്ന് കുട്ടികളെ കണ്ടത്. ഉള്ളുലച്ച ഈ കാഴ്ച സുനിലിന്റെ ജീവിതം മാറ്റിമറിച്ചു.

ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ അവരെ സംരക്ഷിച്ചു, പഠിപ്പിച്ചു. തുടർന്നിങ്ങോട്ട് അലഞ്ഞു തിരിയുന്ന കുട്ടികളെ കണ്ടെത്തി ഭക്ഷണവും വസ്ത്രങ്ങളും പുസ്‌തകങ്ങളും നൽകുന്നത് സുനിൽ ജീവിത വ്രതമാക്കി. അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളെ സ്‌കൂളിൽ ചേർക്കുന്നത് ബുദ്ധിമുട്ടായിരുന്നു. അതിനാൽ ബസ് സ്‌കൂളാക്കി. ഭക്ഷണവും പെൻസിലും നൽകി അവരുടെ ശ്രദ്ധയാകർഷിച്ചു. സീറ്റുകൾ ബെഞ്ചുകളും ഡെസ്‌കുമായി. കുട്ടികളെ ബസിൽ കയറ്റി നഗരത്തിലൂടെ സഞ്ചരിച്ചാണ് വിദ്യാഭ്യാസം നൽകിയത്. ഒരു വർഷം ബസിൽ പഠിപ്പിച്ചതിന് ശേഷമാണ് സ്‌കൂളിൽ അയയ്ക്കുക.

 ഉഠാൻ പിള്ളേർ ഐ.ഐ.ടിയിലും

ബസിൽ കുട്ടികളെ സ്കൂളിലെത്തിക്കുകയും തിരിച്ച് ഉഠാനിലെത്തിച്ച് രാത്രിയും പഠിപ്പിച്ചു. 18 അദ്ധ്യാപകരാണ് ഉഠാനിലുള്ളത്. ജെ.ഇ.ഇ, നീറ്റ് തുടങ്ങി വിവിധ പരീക്ഷകളിൽ സുനിലിന്റെ വിദ്യാർത്ഥികൾ മികച്ച വിജയം നേടിത്. 2016ൽ മൂന്ന് പേർ ഐ.ഐ.ടി പ്രവേശനം നേടിയതോടെ ഉഠാൻ ശ്രദ്ധ നേടിയതെന്ന് സുനിൽ പറയുന്നു. മാസത്തിൽ മൂന്ന് ലക്ഷമാണ് ചെലവ്. സ്വന്തം പണമെടുത്താണ് തുടക്കത്തിൽ കുട്ടികളെ പഠിപ്പിച്ചത്. പിന്നീട് സമൂഹം സഹായവുമായെത്തി. രാജസ്ഥാൻ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വെെസ് പ്രിൻസിപ്പലായ ഷെെനിയും, മക്കളായ ശ്രേയയും അനുപമുമാണ് സുനിലിന്റെ പ്രവർത്തനത്തിന് താങ്ങാവുന്നത്. ഒരു കൊല്ലം 1000 കുട്ടികളെ പഠിപ്പിക്കണമെന്നാണ് സുനിലിന്റെ ആഗ്രഹം.

എ​ൻ.​വി.​പ്ര​ഭുഅ​വാ​ർ​ഡ് ​തോ​മ​സ് ​ജേ​ക്ക​ബി​ന്


ആ​ല​പ്പു​ഴ​:​ ​എ​ൻ.​വി.​ ​പ്ര​ഭു​ ​സ്മാ​ര​ക​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​ ​അ​വാ​ർ​ഡി​ന് ​മ​ല​യാ​ള​ ​മ​നോ​ര​മ​ ​മു​ൻ​ ​എ​ഡി​റ്റോ​റി​യ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​തോ​മ​സ് ​ജേ​ക്ക​ബ് ​അ​ർ​ഹ​നാ​യി.​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​നും​ ​ആ​ല​പ്പു​ഴ​ ​ടി.​ഡി.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​സ്ഥാ​പ​ക​നു​മാ​യ​ ​എ​ൻ.​വി.​ ​പ്ര​ഭു​വി​ന്റെ​ ​സ്മ​ര​ണ​യ്ക്കാ​യി​ ​സീ​നി​യ​ർ​ ​ജേ​ർ​ണ​ലി​സ്റ്റ് ​യൂ​ണി​യ​ൻ​ ​ജി​ല്ലാ​ക​മ്മി​റ്റി​യും​ ​എ​ൻ.​വി.​പ്ര​ഭു​ ​മെ​മ്മോ​റി​യ​ൽ​ ​ട്ര​സ്റ്റും​ ​സം​യു​ക്ത​മാ​യി​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ 25,000​ ​രൂ​പ​യും​ ​പ്ര​ശ​സ്ത്രി​പ​ത്ര​വും​ ​ശി​ല്പ​വും​ ​അ​ട​ങ്ങു​ന്ന​ ​അ​വാ​ർ​ഡ് 16​ന് ​വൈ​കി​ട്ട് 4​ന് ​ആ​ല​പ്പു​ഴ​ ​വൈ.​എം.​സി.​എ​ ​ഹാ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​ഹൈ​ക്കോ​ട​തി​ ​ജ​ഡ്ജി​ ​ജ​സ്റ്റി​സ് ​ദേ​വ​ൻ​ ​രാ​മ​ച​ന്ദ്ര​ൻ​ ​ന​ൽ​കും.