chiidan-peromkannan
വർണനിഴൽത്തുമ്പി

തൃശൂർ: നോർത്ത് വയനാട് വനം ഡിവിഷനിലെ ഒമ്പതിടത്തു നടത്തിയ സർവേയിൽ 97 ഇനം തുമ്പികളെ കൂടി കണ്ടെത്തി. ഇതിൽ 59 ഇനം കല്ലൻത്തുമ്പികളും 38 ഇനം സൂചിത്തുമ്പികളുമാണ്. വനംവകുപ്പും സൊസൈറ്റി ഫോർ ഓഡോണേറ്റ് സ്റ്റഡീസും സംയുക്തമായാണ് ത്രിദിനസർവേ നടത്തിയത്.

കുറേക്കാലമായി ഈ മേഖലയിൽ പഠനം നടത്തുന്ന ഗവേഷകരുടെ മുൻകണക്കും ചേർത്ത് ഇവിടെ കാണുന്ന തുമ്പികളുടെ എണ്ണം 114 ആയി. ഇതിൽ 35 ഇനങ്ങൾ അപൂർവവും പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവയുമാണ്. നീലക്കഴുത്തൻ നിഴൽത്തുമ്പി, വർണ നിഴൽത്തുമ്പി, വടക്കൻ മുളവാലൻ, പൊക്കൻകടുവ, വിരൽവാലൻ കടുവ, നീലഗിരി മലമുത്തൻ, ചൂടൻ പെരുങ്കണ്ണൻ, മിനാരക്കോമരം തുടങ്ങിയവ

നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.ജെ.മാർട്ടിൻ ലോവൽ സർവേ ഉദ്ഘാടനം ചെയ്തു. തുമ്പികളുടെ സാന്നിദ്ധ്യം വനങ്ങളുടെ മികച്ച ആരോഗ്യത്തെ കാണിക്കുന്നുവെന്ന് ഗ്രീൻ ഇന്ത്യ മിഷൻ കോ ഓർഡിനേറ്റർ സി.എസ്.അൻവർ പറഞ്ഞു.