award
അബ്ദുള്ള മാളിയേക്കലിന് പൗരസ്വീകരണം

കോഴിക്കോട്: ഇന്റർനാഷണൽ കൈറ്റ് ഫെഡറേഷൻ എക്‌സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുള്ള മാളിയേക്കലിന് ഇന്ന് പൗരസ്വീകരണം നൽകും. വൈകിട്ട് നാലിന് കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിൽ നടക്കുന്ന സ്വീകരണം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കേരള ടൂറിസം ഇൻഫാസ്ട്രക്ച്ചർ ലിമിറ്റഡ് ചെയർമാൻ എസ്.കെ.സജീഷ് പുരസ്‌കാര സമർപ്പണം നടത്തും. 'റൂഹ്' ഗസൽ രാവും ഉണ്ടായിരിക്കും.കൈറ്റ് ഫെഡറേഷൻ എക്‌സിക്യൂട്ടീവിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യക്കാരനാണ് അബ്ദുള്ള മാളിയേക്കൽ. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഡോ. കെ. കുഞ്ഞാലി, കൈറ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ ട്രഷററും സ്വാഗതസംഘം ജനറൽ കൺവീനറുമായ ആർ. ജയന്ത് കുമാർ എന്നിവർ പങ്കെടുത്തു.