news
സി.പി.ഐ നേതാക്കൾ മണി മലയിൽ സന്ദർശനം നടത്തിയപ്പോൾ

വേളം: മണിമലയിലെ കുട്ടികളുടെ പാർക്കിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദഗ്ദ സമിതി പരിശോധിക്കണമെന്ന് സ്ഥലം സന്ദർശിച്ച സി.പി.ഐ പ്രതിനിധി സംഘം ആവശ്യപ്പെട്ടു. പ്രദേശവാസികൾ ഉയർത്തിയ ആശങ്കകകൾ ദുരീകരിക്കണം. നിർമ്മാണ പ്രവർത്തനങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. പാർക്കിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെ സംബന്ധിച്ച് പരാതി ഉയർന്നതിനെ തുടർന്നാണ് സി.പി.ഐ സംഘം സന്ദർശനം നടത്തിയത്. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു, മണ്ഡലം സെക്രട്ടറി കെ.പി.പവിത്രൻ, ലോക്കൽ സെക്രട്ടറി സി.രാജീവൻ മണ്ഡലം കമ്മിറ്റി അംഗങ്ങളായ ടി.സുരേഷ്, കെ.സത്യൻ, കമ്മന സുരേഷ്, ഷിബുരാജ് വാച്ചാക്കൽ,ചാലിൽ രാജീവൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. പാർക്ക് പ്രതിനിധികളുമായി നേതാക്കൾ ചർച്ച നടത്തി.