dged
യുവധാര ഗ്രന്ഥശാല കാരക്കുറ്റിയും കാലിക്കറ്റ് ഐ ഹോസ്പിറ്റലും ചേർന്ന് സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ്

കൊടിയത്തൂർ: യുവധാര ഗ്രന്ഥശാല കാരക്കുറ്റിയും കാലിക്കറ്റ് ഐ ഹോസ്പിറ്റലും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കാരക്കുറ്റി ജി.എൽ.പി സ്‌കൂളിൽ നടന്ന ക്യാമ്പിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പങ്കെടുത്തവർക്ക് സൗജന്യ മരുന്ന് വിതരണം ചെയ്തു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. പി.ടി.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. സി.ടി.സി.അബ്ദുള്ള, ഗ്രാമപഞ്ചായത്ത് മെമ്പർ വി.ഷംലൂലത്ത്, അഹമ്മദ് കുട്ടി.പി, ബിജു വിളക്കോട്, എം.അബ്ദുറഹിമാൻ , എ.പി. റിയാസ് , ലൈബ്രറിയൻ സുനിൽ പി.പി എന്നിവർ പ്രസംഗിച്ചു. ഗിരീഷ് കാരക്കുറ്റി സ്വാഗതവും കെ .സി മുഹമ്മദ് നജീബ് നന്ദിയും പറഞ്ഞു.