കൊടിയത്തൂർ: 'കാൻസർ രോഗികൾക്കൊരു കൈത്താങ്ങ് ' എന്ന പേരിൽ ബലി പെരുന്നാൾ ദിനത്തിൽ മാവൂർ ചൂലൂർ സി എച്ച് സെന്ററിന് വേണ്ടി പള്ളികൾ കേന്ദ്രീകരിച്ചും വീടുകളും കടകളും കയറിയും ഫണ്ട് ശേഖരണം വിജയിപ്പിക്കാൻ കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു. യോഗം ജില്ലാ മുസ്ലിം ലീഗ് ആക്ടിംഗ് പ്രസിഡന്റ് കെ.എ.ഖാദർ ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് എൻ.കെ.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ.വി .അബ്ദുറഹ്മാൻ, എം.എ.അബ്ദു റഹ്മാൻ സാഹിബ്,കെ.പി.അബ്ദുറഹിമാൻ , മജീദ് പുതുക്കുടി , ഫസൽ കൊടിയത്തൂർ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി മജീദ് മൂലത്ത് സ്വഗതവും ട്രഷർ പി .പി.ഉണ്ണിക്കമ്മു നന്ദിയും പറഞ്ഞു.