img20240531
കിണറ്റിൽ കുടുങ്ങിയ ആളെ അഗ്നി രക്ഷസേന രക്ഷപെടുത്തുന്നു

മുക്കം:കോടഞ്ചേരിയിൽ കിണറിൽ കുടുങ്ങിയ ആളെ മുക്കത്തുനിന്ന് അഗ്നിശമന സേന രക്ഷിച്ചു. ചൂരമുണ്ട മടിക്കാങ്കൽ പീറ്ററിന്റെ വീട്ടിലെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ മൈക്കിൾ (62) ശ്വാസതടസ്സമനുഭവപ്പെട്ട് മുകളിലേക്ക് കയറുമ്പോൾ താഴേക്ക് വീണ് കിണറിൽ കുടുങ്ങുകയായിരുന്നു. അസി.സ്റ്റേഷൻ ഓഫീസർ ജി. മധുവിന്റെ നേതൃത്വത്തിൽ മുക്കത്തുനിന്നെത്തിയ സി. മനോജ്, ഒ. ജലീൽ ,കെ .ടി. ജയേഷ്, കെ.ഷനീബ്, ജി. ആർ. അജേഷ്, വി.എം. മിഥുൻ, ജമാൽ ചാക്കോ, ജോളി ഫിലിപ്പ് എന്നിവരടങ്ങിയ അഗ്നി രക്ഷസേന മൈക്കിളിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു.