aravindan

കോട്ടയം : പ്രശസ്ത ഗാനരചയിതാവ് അഭയദേവിന്റെ മകൻ തിരുനക്കര ഗായത്രിയിൽ എ.അരവിന്ദൻ (88) നിര്യാതനായി. റബർബോർഡ് റിട്ട. ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. ഹിന്ദു ബിസിനസ് ലൈൻ കറസ്‌പോണ്ടന്റ് , തിരുനക്കര എൻ.എസ്.എസ് കരയോഗം ഭരണസമിതി അംഗം, ചിന്മയാ മിഷൻ സെക്രട്ടറി, കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതയായ കമലമ്മയാണ് ഭാര്യ. മക്കൾ : ഗായകൻ അമ്പിളിക്കുട്ടൻ, ജയദേവൻ, ജ്യോതി. മരുമക്കൾ : ലളിത, ഊർമിള, വിനോദ് ചന്ദ്രൻ. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 ന്‌.