
തലയോലപ്പറമ്പ് : മിനിലോറിയിൽ ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോട്ടയം കഞ്ഞിക്കുഴി രാജഭവനിൽ വരുൺ (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 7 ഓടെ വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജംഗ്ഷന് സമീപമായിരുന്നു അപകടം. കോയമ്പത്തൂരിൽ പഠിക്കുന്ന സഹോദരി സീതാദേവിയെ ട്രെയിൻ കയറ്റി വിടുന്നതിനായി എറണാകുളം റെയിൽവേ സ്‌റ്റേഷനിലേക്ക് പോകുകയായിരുന്നു വരുൺ. സാരമായി പരിക്കേറ്റ സീതാദേവി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മാതാവ് : പേച്ചിയമ്മാൾ. സംസ്‌കാരം നടത്തി.