വൈക്കം: തലയാഴം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കലാസാംസ്‌കാരിക പ്രസ്ഥാനമായ കരിയുടെ ആഭിമുഖ്യത്തിൽ ചിത്രകലാമത്സരവും ചിത്രശിൽപ പ്രദർശനവും ഉല്ലല പി.എസ് ശ്രീനിവാസൻ സ്മാരക ഗവ. എൽ.പി സ്‌കൂളിൽ ഇന്ന് ആരംഭിക്കും. രാവിലെ 10ന് ആർട്ടിസ്റ്റ് സുജാതൻ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യും. 11ന് വെച്ചൂർ എൻ.എസ്.എസ് ഹൈസ്‌കൂളിൽ ചിത്രരചനാ മത്സരം നടക്കും. ഉല്ലല പി.എസ്.എസ് സ്മാരക ഗവ.എൽ.പി സ്‌കൂളിൽ ഉച്ചകഴിഞ്ഞ് മൂന്നിന് കവിയരങ്ങ് ലളിതകല അക്കാദമി മുൻസെക്രട്ടറി എം.കെ ഷിബു ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് മാജിക് ഷോ, 5.30ന് തബല സോളോ, ആറിന് നാടൻപാട്ട്, രാത്രി ഒൻപതിന് ഗാനസന്ധ്യ. നാലിന് രാവിലെ 9.30ന് കലാമത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴിന് നടക്കുന്ന ഫ്യൂഷൻ തിരുവാതിര മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പി.എസ് പുഷ്പമണി നിർവഹിക്കും. അഞ്ചിന് രാവിലെ 11ന് സാഹിത്യസമ്മേളനം ചെറുകഥാകൃത്ത് പ്രമോദ് രാമൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ.പാർവതി ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സുബ്രഹ്മണ്യൻ അമ്പാടി, മോഹൻ ഡി.ബാബു, സാംജി ടി.വി പുരം, കെ.ഒ രമാകാന്തൻ, പി.എക്‌സ് ബാബു എന്നിവർ പ്രസംഗിക്കും. സമാപന സമ്മേളനം വൈകിട്ട് അഞ്ചിന് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. സാബു തിരുതാളിൽ അദ്ധ്യക്ഷത വഹിക്കും. സി.കെ ആശ എംഎൽഎ, അഡ്വ.കെ.കെ രഞ്ജിത്ത്, ഭൈമി വിജയൻ, സുജാത മധു, എസ് ബിജു, കൊച്ചുറാണി ബേബി, അനുപം ബാബു, എൻ.എൻ പവനൻ എന്നിവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ കരി പ്രസിഡന്റ് പ്രൊഫ. പാർവതി ചന്ദ്രൻ, സെക്രട്ടറി കെ.ഒ രമാകാന്തൻ, ട്രഷറർ എൻ.എൻ പവനൻ, സ്വാഗതസംഘം ചെയർമാൻ സാബു തിരുതാളിൽ, ജോയിന്റ് കൺവീനർ പി.എക്‌സ് ബാബു എന്നിവർ പങ്കെടുത്തു.