v

കോട്ടയം : വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷസമിതിയും, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയും സംയുക്തമായി 24ന്‌ കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സത്യഗ്രഹ ശതാബ്ദി സെമിനാർ സംഘടിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്.ബിജു പറഞ്ഞു.

സെമിനാറിൽ ദേശീയതലത്തിൽ ശ്രദ്ധേയരായ മാധ്യമപ്രവർത്തകരും, ദേശീയ നേതാക്കളും പങ്കെടുക്കും. സെമിനാറിന്റെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരണയോഗം ഇന്ന് 4ന് തിരുനക്കര എൻ.എസ്.എസ് കരയോഗം ഹാളിൽ ചേരും. സംഘാടക സമിതി യോഗത്തിൽ ആചാര്യന്മാർ,സമുദായ സംഘടനനേതാക്കൾ,പ്രമുഖരായവ്യക്തികൾ,തുടങ്ങിയവർ പങ്കെടുക്കും. യോഗത്തിൽ ഹിന്ദു ഐക്യവേദിയുടെയും, വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ സമിതിയുടെയും ഭാരവാഹികൾ
നേതൃത്വം കൊടുക്കും.