sad
ജോര്‍ദാനിലെ ഡെഡ് സീ റീജിയണിൽ നടന്ന ഏഷ്യാ പസഫിക്ക് കോ ഓപ്പറേറ്റീവ് മിനിസ്റ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മന്ത്രി വി.എൻ.വാസവൻ

കോട്ടയം: ജോർദാനിലെ ഡെഡ് സീ റീജിയണിൽ നടന്ന ഏഷ്യാ പസഫിക്ക് കോ ഓപ്പറേറ്റീവ് മിനിസ്റ്റേഴ്‌സ് കോൺഫറൻസിൽ കേരളത്തിലെ സഹകണ മേഖല കൈവരിച്ച നേട്ടങ്ങൾ ഇന്ത്യൻ പ്രതിനിധിയായ് പങ്കെടുത്തു വിവരിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായ് കാണുന്നുവെന്ന് സഹകരണ തുറമുഖ മന്ത്രി വി.എൻ.വാസവൻ കേരളകൗമുദിയോട് പറഞ്ഞു .

കേന്ദ്രമന്ത്രി അമിത്ഷായിരുന്നു ഇന്ത്യയെ പ്രതിനിധീകരിച്ചു സംസാരിക്കേണ്ടിയിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണതിരക്കു കാരണം അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞില്ല. പകരം ലഭിച്ച അവസരത്തിൽ മറ്റു രാജ്യങ്ങൾക്കിടയിൽ ഇന്ത്യൻ സഹകരണ മേഖയുടെ മേന്മ ഉയർത്തികാട്ടാൻ കഴിഞ്ഞതായി വാസവൻ പറഞ്ഞു

' വിവിധ രാജ്യങ്ങളിലെ സഹകരണ സ്ഥാപനങ്ങളുടെ പ്രതിസന്ധികളും ഉയരുന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിനും സഹകരണ പ്രസ്ഥാനങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നതിനുള്ള പദ്ധതികൾ രൂപകൽപ്പന ചെയ്യുന്നതിനുമാണ് 4 വർഷത്തിലൊരിക്കൽ ഏഷ്യാ പസഫിക്ക് കോ ഓപ്പറേറ്റീവ് മിനിസ്റ്റേഴ്‌സ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. 29 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത കോൺഫറൻസിൽ

സഹകരണരംഗത്തെ മികവ് പരിഗണിച്ചാണ് കേരളത്തിന് ക്ഷണം ലഭിച്ചത്. ജപ്പാൻ, ഈജിപ്ത് പ്രതിനിധികൾക്കൊപ്പമുള്ള പാനലൽ 17 മിനിറ്റ് സംസാരിക്കാൻ അവസരം ലഭിച്ചു.സഹകരണ മേഖലയിലെ കേരളത്തിന്റെ പാരമ്പര്യത്തെക്കുറിച്ചും, സമൂഹത്തിന്റെ വിവിധ തലങ്ങളിൽ സഹകരണ മേഖല നടത്തുന്ന ഇടപെടലുകളെ സംബന്ധിച്ചും വിശദീകരിച്ചു. കൊവിഡ് കാലത്ത് സഹകരണ മേഖല നടത്തിയ ഇടപെടലുകളും നേട്ടങ്ങളും വിവരിക്കുന് നതുൾപ്പെടെയുള്ള വീഡിയോ പ്രസന്റേഷനും ഉണ്ടായിരുന്നു.

സഹകരണ മേഖലയിലെ എഞ്ചിനിയറിംഗ് കോളേജുകൾ, 208 സഹകരണ ആശുപത്രികൾ, 824 ശാഖകളോടെ കേരള ബാങ്ക് നിക്ഷേപത്തിൽ ഒന്നമതെത്തിയത്. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി 2500 വീടുകൾ നിർമിച്ചത് തുടങ്ങി സഹകരണ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വിവരിച്ചത് പ്രതിനിധികൾ അതിശയത്തോടെയാണ് കേട്ടതെന്ന് വാസവൻ പറഞ്ഞു.

ഏഷ്യാ പസഫിക്ക് കോ ഓപ്പറേറ്റീവ് മിനിസ്റ്റേഴ്‌സ് കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മന്ത്രി വി.എൻ.വാസവൻ മറ്റു രാജ്യാന്തര പ്രതിനിധികൾക്കൊപ്പം