no-drug

കുമരകം: കുമരകം വിജ്ഞാനപ്രഭ വായനശാലയുടെ ആഭിമുഖ്യത്തിൽ ഈ മാസം 12ന് ചിത്രരചനാ പരിശീലന ക്ലാസും, കുട്ടികളെയും രക്ഷകർത്താക്കളെയും ഉൾപ്പെടുത്തി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും നടത്തും. വായനശാല പ്രസിഡന്റ് കെ കെ സാബു അദ്ധ്യക്ഷത വഹിയ്ക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാസാബു , ബ്ലോക്ക് പഞ്ചായത്ത് അംഗം മേഖലാ ജോസഫ് , പഞ്ചായത്ത് അംഗം പി കെ സേതു ,ലൈബ്രറി കൗൺസിൽ ജില്ല ജോ.സെക്രട്ടറി എൻ ഡി ശിവൻ, ഒ ജി സൂസമ്മ, എം വി പൊന്നപ്പൻ എന്നിവർ പ്രസംഗിക്കും.