കുമരകം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുമരകം യൂണിറ്റ് വാർഷിക പൊതുയോഗവും ഭാവാഹി തിരഞ്ഞെടുപ്പും മേയ് 5ന് രാവിലെ 9.30 ന് കുമരകം ദുബായ് ഹോട്ടലിൽ വച്ച് നടക്കും. യൂണിറ്റ് പ്രസിഡന്റ് സി.ജെ സാബുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി എ കെ എൻ പണിക്കർ മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദുവിന് സ്വീകരണം നൽകും. തുടർന്ന് സ്കോളർഷിപ്പ് വിതരണം ചെയ്യും. തിരഞ്ഞെടുപ്പും സ്നേഹ വിരുന്നും നടക്കും.