കോട്ടയം: എസ്.എൻ.ഡി.പി പള്ളം 28 എ ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ മാസച്ചതയം ഇന്ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കും. രാവിലെ ഏഴിന് ശ്രീനാരായണ ഗുരുദേവ ഭാഗവതപാരായണം. 9 മുതൽ ഗുരുദേവകൃതികളുടെ ആലാപനം.10.30 മുതൽ സന്ധ്യ വിജികുമാറിന്റെ പ്രഭാഷണം. 12ന് ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, സമൂഹപ്രാർത്ഥന. നീലംപേരൂർ വിനി ശാന്തി മുഖ്യകാർമികത്വം വഹിക്കും. 1ന് പ്രസാദമൂട്ട്.