ഏറ്റുമാനൂർ:സമഗ്ര ശിക്ഷ കേരളം ബ്ലോക്ക് റിസോഴ്സ് സെന്റർ ഏറ്റുമാനൂരിന്റെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ദ്വിദിന ശില്പശാല നടത്തി. എം.ജി.സർവകലാശാലയും ബി.ആർ.സി. ഏറ്റുമാനൂരും പീസ് വാലി കോതമംഗലത്തിന്റെ സഹകരണത്തോടെ ഭിന്നശേഷി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ശില്പശാലയുടെ ഉദ്ഘാടനം എം. ജി.സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.റ്റി. അരവിന്ദകുമാർ നിർവഹിച്ചു.സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസർ ബിനു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.