കുമരകം: എസ്.എൻ.ഡി.പി യോഗം155-ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ 19 -ാമത് വാർഷികത്തിനും ഗുരുദേവ പഞ്ചലോഹ വിഗ്രഹത്തിന്റെ 6 -ാമത് പ്രതിഷ്ഠാ വാർഷികാഘോഷങ്ങൾക്കും തുടക്കമായി. എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ശാഖാ പ്രസിഡൻ്റ് എസ്.ഡി പ്രസാദ് പതാക ഉയർത്തി. വൈസ് പ്രസിഡൻ്റ് ആർ.കുഞ്ഞുമോൻ, വൈസ് പ്രസിഡന്റ് കെ.കെ.ജോഷിമോൻ, മേൽശാന്തി അരുൺ എന്നിവർ പങ്കെടുത്തു. ഇന്ന് രാവിലെ 5.30ന് ഗുരുപൂജ, മഹാഗണപതിഹോമം, 10ന് വിശേഷാൽ ഗുരുപൂജ, ചതയപൂജ. ഉച്ചക്ക് 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 7ന് ദീപാരാധന, സമൂഹപ്രാർത്ഥന. 7.15ന് അന്നദാനം . 7.30 മുതൽ പ്രതിഷ്ഠ വാർഷിക പൊതുസമ്മേളനം. ശാഖ പ്രസിഡന്റ്‌ എസ്.ഡി പ്രസാദ് അദ്ധ്യക്ഷത വഹിക്കും. കോട്ടയം യൂണിയൻ പ്രസിഡന്റ്‌ എം.മധു ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ആർ.രാജീവ്‌ മുഖ്യപ്രഭാഷണം നടത്തും. എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തും. എസ്.കെ.എം ദേവസ്വം പ്രസിഡന്റ്‌ എ.കെ ജയപ്രകാശ്, എസ്.കെ.എം ദേവസ്വം സെക്രട്ടറി കെ.പി ആനന്ദകുട്ടൻ, യൂണിയൻ കൗൺസിലർ പി.കെ സജീവ് കുമാർ, കുമരകം വടക്ക് ശാഖാ കൺവീനർ എം.ജെ അജയൻ, കുമരകം കിഴക്ക് ശാഖാ സെക്രട്ടറി കെ.എൻ വിജയപ്പൻ, കുമരകം തെക്ക് ശാഖാ പ്രസിഡന്റ്‌ മോഹൻദാസ് എന്നിവർ സംസാരിക്കും. തുടർന്ന് ക്യാഷ് അവാർഡ് വിതരണം. ശാഖാ പ്രസിഡന്റ് എസ്.ഡി പ്രസാദ് സ്വാഗതവും, വൈസ് പ്രസിഡന്റ്‌ ആർ കുഞ്ഞുമോൻ നന്ദിയും പറയും. സമ്മേളനത്തിന് ശേഷം കേരള നടനം, തിരുവാതിര, കൈകൊട്ടികളി എന്നിവ അരങ്ങേറും.