may-1st
പൊൻകുന്നത്ത് നടന്ന മെയ്ദിന റാലി

പൊൻകുന്നം:ഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടത്തിൽ തൊഴിലാളിവർഗം മുന്നിൽ ഉണ്ടാകുമെന്നും ലോകചരിത്രം വർഗ സമരങ്ങളുടെതാണെന്നും സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി എ.ആർ.സിന്ധു.പൊൻകുന്നത്ത് മെയ്ദിന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.ആശയപരമായ പോരാട്ടം കൂടുതൽ ശക്തിപ്പെടുത്താൻ തൊഴിലാളികൾ മുന്നോട്ട് വരണ്ട സാഹചര്യമാണിതെന്നും എ.ആർ.സിന്ധു പറഞ്ഞു. കോർഡിനേഷൻ കമ്മിറ്റി കൺവീനർ ഐ.എസ്.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.അഖിലേന്ത്യ കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി.കൃഷ്ണപ്രസാദ് മെയ്ദിന സന്ദേശം നൽകി.അഡ്വ.ഗിരീഷ്.എസ് നായർ,വി.ജി.ലാൽ,അഡ്വ.ഡി.ബൈജു,എൻ.കെ.സുധാകരൻ നായർ,ടി.എൻ.ഗിരീഷ് കുമാർ,അരുൺ എസ്.നായർ,എ.ജി.ഗിരീഷ് കുമാർ,വി.ഡി.റെജികുമാർ,മുകേഷ് മുരളി,കെ.ടി. സുരേഷ്,ചന്ദ്രദാസ്,ബി.സുനിൽ,ബി.രവീന്ദ്രനായർ,ഗിരിജാമണി,വി.പി. രാജമ്മ തുടങ്ങിയവർ സംസാരിച്ചു.