bhoomi-rekha
എലിക്കുളം വില്ലേജിൽ സർവേ, ഭൂരേഖ വകുപ്പ് സംഘം നടത്തുന്ന ഡിജിറ്റൽ സർവേ.

എലിക്കുളം: ഓരോ വ്യക്തിയുടെയും ഭൂമിയുടെ അതിർത്തിയും അളവും കൃത്യമായി രേഖപ്പെടുത്തി ഡിജിറ്റൽ സർവേ എലിക്കുളം പഞ്ചായത്തിലെ രണ്ടുവില്ലേജിലും പുരോഗമിക്കുന്നു. എല്ലാവർക്കും ഭൂമി, എല്ലാഭൂമിക്കും രേഖ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സർവേയും ഭൂരേഖയും വകുപ്പ് നടത്തുന്ന ഡിജിറ്റൽ സർവേപ്രകാരം വിവിധ ബ്ലോക്കുകളായി തിരിച്ച് ഓരോ കുടുംബങ്ങളുടെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈവശത്തിലുള്ള ഭൂമിയുടെ രേഖകൾ ആധികാരികമായി വിലയിരുത്തിയാണ് നടപടി പൂർത്തിയാക്കുന്നത്. രജിസ്‌ട്രേഷൻ, റവന്യൂ, തദ്ദേശവകുപ്പുകളുടെ കൂടി സഹകരണത്തോടെയാണ് പ്രവർത്തനം. സർവേ, രജിസ്‌ട്രേഷൻ, റവന്യൂവകുപ്പുകളുടെ സേവനം എന്റെ ഭൂമി എന്ന പോർട്ടലിൽ ലഭ്യമാക്കാൻ ഡിജിറ്റൽ സർവേ സഹായിക്കും. 13 വില്ലേജിലെ സർവേയാണ് രണ്ടാംഘട്ടത്തിൽ ജില്ലയിൽ നടപ്പാക്കുന്നത്.