കോട്ടയം: കോട്ടയത്തു നിന്നും ഹൈദരാബാദിലേക്ക് നശിപ്പിച്ച് കളയുന്നതിനായ് നാർക്കോട്ടിക്ക് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ കൊണ്ടു പോയ 2000 കോടി രൂപ അനന്ദപൂർ ജില്ലയിൽ വച്ച് ആന്ധ്രാപ്രദേശ് പൊലീസ് പിടികൂടിയത് വിവാദമായി.ഡിവൈ.എസ് പി അടക്കമുള്ളവരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചു.
2 ഇന്നോവാ കാറിലും, ഒരു ട്രാവലറിലും, കണ്ടെയ്നർ ലോറിയിലുമാണ് നോട്ടുകൾ കൊണ്ടുപോയത്. കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്ക് അനന്ദപൂർ ഡി.ഐജിയേയും, എസ്.പിയെയും വിളിച്ച് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയതിന് ശേഷമാണ് ആർ.ബി.ഐ നിർദ്ദേശപ്രകാരം കൊണ്ടുപോയ പണം ആന്ധ്രാ പൊലീസ് വിട്ടു നൽകിയത്. പഴകിയതും, മാറ്റിയെടുക്കാനാവാത്തതുമായ 2000 കോടി രൂപയുമായാണ് പൊലീസ് സംഘം ഹൈദരാബാദിലേക്ക് പോയത്. ആർ.ബി.ഐ രേഖകൾ കാണിച്ചിട്ടും ആന്ധ്രാ പൊലീസ് കേരളാ പൊലീസിനെ വിട്ടില്ല. ഇൻകംടാക്സും ഇലക്ഷൻ കമ്മീഷനും വരെ പരിശോധനയ്ക്കെത്തി.
2 ഇന്നോവാ കാറിലും, ഒരു ട്രാവലറിലും, കണ്ടെയ്നർ ലോറിയിലുമായിട്ടാണ് നോട്ടുകെട്ടുകൾ കൊണ്ടുപോയത്. നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി സി. ജോൺ, എസ്. ഐ മാരായ ജയകുമാർ, അനിൽകുമാർ, സി.പി.ഒ അനീഷ് , ബാങ്ക് ഉദ്യോഗസ്ഥർ, സുരക്ഷക്കായി പോയ പട്ടാളക്കാർ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.