ചങ്ങനാശേരി: ചെത്തിപ്പുഴ സർഗക്ഷേത്ര നാടകോത്സവം 5 മുതൽ 11വരെ സർഗക്ഷേത്ര അങ്കണത്തിൽ നടക്കും. 5ന് വൈകന്നേരം 6:30ന് ചലച്ചിത്ര താരവും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ നാടകോത്സവം ഉദ്ഘാടനം ചെയ്യും. സർഗക്ഷേത്ര രക്ഷാധികാരി ഡോ. തോമസ് കല്ലുകളം സി.എം.ഐ അദ്ധ്യക്ഷത വഹിക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി സർഗഭവനത്തിന്റെ താക്കോൽദാനം നടത്തും. സണ്ണി ഇടിമണ്ണിക്കൽ മുഖാതിഥിയായിരിക്കും. സർഗക്ഷേത്ര ഡയറക്ടർ ഫാദർ അലക്‌സ് പ്രായിക്കളം സി.എം.ഐ, നാടകോത്സവ സംഘടകസമിതി ചെയർമാൻ എസ്. പ്രേമചന്ദ്രൻ, ബ്രദർ ജോബിൻ മട്ടേൽ, ജനറൽ കൺവീനർ ജോസ് ജോസഫ് നടുവിലേഴം, എം. ജെ. അപ്രേം, ജിജി കോട്ടപ്പുറം, വർഗീസ് ആന്റണി, അഡ്വ. റോയ്, തോമസ് ജോൺ പാലത്തിങ്കൽ, ജേക്കബ് വി.ജി., എം.എ ആന്റണി, ജി ജി ഫ്രൻസിസ്, ജോർജ് വർക്കി, സേവ്യർ
സെബാസ്റ്റ്യൻ, ജോയിച്ചൻ പാത്തിക്കൽ. ബീന ലിജു, എന്നിവർ നേതൃത്വം നൽകും. മികച്ച നാടകത്തിന് 50,000 രൂപ ക്യാഷ് അവാർഡ് നൽകും.മികച്ച
സംവിധായകൻ, മികച്ച നടൻ, നടി ,മികച്ച രണ്ടാമത്തെ നടൻ, നടി, നാടകകൃത്ത്
രംഗ സജ്ജീകരണം .എന്നിവയ്ക്കും പ്രത്യേകം ക്യാഷ് അവാർഡുകളും പ്രശസ്തി പത്രവും നൽകും. നാടകമത്സരത്തിന്റെ ആദ്യദിനത്തിൽ കായംകുളം
ദേവാ കമ്മ്യൂണിക്കേഷൻസിന്റെ ചന്ദ്രികാവസന്തം എന്ന നാടകം അവതരിപ്പിക്കും. 6 ന് പാലാ കമ്മ്യൂണിക്കേഷൻസിന്റെ ജീവിതം സാക്ഷി, 7ന് വടകര സങ്കിർത്തനയുടെ ചിറക്, 8 ന് ആറ്റിങ്ങൽ ശ്രീധന്യയുടെ മുഖാമുഖം, 9ന് അമല കമ്മ്യൂണിക്കേഷൻസിന്റെ ശാന്തം, 10ന്
വെഞ്ഞാറമൂട് സൗപർണികയുടെ മണികർണ്ണിക, 11 ന് ആലപ്പുഴ ഭരത് കമ്മ്യുണിക്കേഷൻസിന്റെ വീട്ടമ്മ എന്നീ നാടകങ്ങൾ അവതരിപ്പിക്കും.